തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാത്തതില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സുകള്‍ നിശ്ചിത സമയത്ത് നിയമസഭയില്‍ വെക്കണം. ആറാഴ്ചയോളം സര്‍ക്കാര്‍ പാഴാക്കി. ഫയലുകള്‍ ഒന്നിച്ചുവന്നാല്‍ ഒപ്പിടാനാകില്ല. കോടതി വിധി പഠിച്ച ശേഷമാണ് ഫയലുകളില്‍ ഒപ്പുവെക്കാതിരുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയെ ചിലര്‍ ചേര്‍ന്ന് നശിപ്പിക്കുകയാണ്. അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആറാഴ്ചയോളം സര്‍ക്കാര്‍ പാഴാക്കി: ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാത്തത് ന്യായികരിച്ച് ഗവര്‍ണര്‍
