വി.ബി. ബിനു സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി. ബിനു തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ഔദ്യോഗിക പക്ഷത്തെ വി.കെ. സന്തോഷ് കുമാറിനെ തോൽപ്പിച്ചാണ് ബിനു ജില്ലാ സെക്രട്ടറിയായത്. കെ ഇ ഇസ്മയിൽ പക്ഷക്കാരനാണ് ബിനു. 8 വോട്ടുകൾക്കാണ് ബിനുവിന്റെ വിജയം. 

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച വി.കെ. സന്തോഷ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. വി.ബി. ബിനു, ഒ.പി.എ. സലാം എന്നിവരിൽ ഒരാളെ സെക്രട്ടറിയാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ വീണ്ടും ജില്ലാ കൗൺസിൽ യോഗം ചേർന്നു. ഇതിലും പരിഹാരമാവാഞ്ഞതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →