രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

08/08/2022 തിങ്കളാഴ്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത് വ്യക്തമാക്കി. അതോടെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടു.

അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങള്‍ 25 മുതല്‍ 30 മിനിറ്റ് വരെ സംസാരിച്ചു.
രാഷ്ട്രീയ സംവിധാനം നവീകരിക്കാന്‍ പാര്‍ട്ടി തുടങ്ങുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയ രജനികാന്ത്, രണ്ട് വര്‍ഷത്തിനുള്ളില്‍ തീരുമാനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച വീണ്ടും ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞാണ് രജനീകാന്ത് അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്.

തങ്ങള്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ ഒരുപാട് സംസാരിച്ചു. എന്നാല്‍, മാധ്യമങ്ങളോട് അവ വെളിപ്പെടുത്താന്‍ കഴിയില്ല. അതില്‍ മാപ്പ് ചോദിക്കുന്നു,’ രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഇല്ല’ എന്ന് അദ്ദേഹം മറുപടി നല്‍കി.

ഉത്തരേന്ത്യയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിലും തമിഴ് ജനതയുടെ സത്യസന്ധതയെയും കഠിനാധ്വാനത്തെയും അദ്ദേഹം അഭിനന്ദിക്കുന്നു.ഓഗസ്റ്റ് പകുതിയോടെ തന്റെ അടുത്ത സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തേക്കുമെന്ന് രജനികാന്ത് പറഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനികാന്തിന്റെ അടുത്ത ചിത്രം. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →