റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടക്കലില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

August 6, 2022 - 12:35 pm

കോട്ടക്കല്‍: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കലില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം കെ ഷാജി, എസ്ഐ കെ എസ് പ്രിയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.2020, 22 കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സ്‌കൂളില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വിവരം ലഭിച്ച ചൈല്‍ഡ്ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *