ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം എം.പി. സഞ്ജയ് സിങ്ങാണ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ എല്ലാ രാജ്യസഭാ എം.പിമാരും ആറിന് അവര്‍ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ ആപ് പിന്തുണച്ചിരുന്നു. മുന്‍ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. നേരത്തെ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) അല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശിവസേനയും അവര്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി
