കൊല്‍ക്കത്ത: 2011-ല്‍ അധികാരത്തിലെത്തിയ ശേഷമുള്ള വമ്പന്‍ മന്ത്രിസഭാ അഴിച്ചുപണിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഞ്ചു ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം ഒന്‍പതു പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി. അംഗത്വവും കേന്ദ്രമന്ത്രി സ്ഥാനവും രാജിവച്ചു പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ബാബുല്‍ സുപ്രിയോയ്ക്ക് ക്യാബിനറ്റ് റാങ്ക് ലഭിച്ചു. വലംകൈയായിരുന്ന മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ അധ്യാപക കുംഭകോണക്കേസിനെ തുടര്‍ന്നു പുറത്താക്കേണ്ടിവന്നതോടെയാണ് മാറ്റത്തിനു മമത ഒരുങ്ങിയത്. സ്നേഹാശിഷ് ചക്രബര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദര്‍ എന്നിവര്‍ക്കും ക്യാബിനറ്റ് റാങ്ക് ലഭിച്ചു.
ബാബുല്‍ സുപ്രിയോയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി മമതാ ബാനര്‍ജി
