ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിൽ ആണ് സംഭവം. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ എട്ടുവയസ്സുകാരി അഹാനയാണ് മരിച്ചത്. വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വാടക വീട് വൃത്തിയാക്കാനായി രണ്ടുദിവസം മാറിനിൽക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് കുടുംബം നാട്ടിൽ പോയി തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി രണ്ടുമണിക്കൂർ ഉറങ്ങിയ ശേഷം അസ്വസ്ഥതകൾ ഉണ്ടായെങ്കിലും യാത്ര ക്ഷീണം കാരണമാകും എന്നാണ് കരുതിയിരുന്നത്. തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളെത്തി മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിന്റെ നിലയും അതീവ ഗുരുതരമാണ്. കീടനാശിനി പോലുള്ള വസ്തു ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കാര്യം വ്യക്തമാകൂ എന്നും അവർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →