കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റെവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ കണ്ണൂര്‍ സ്വദേശി തടിയന്റെവിട നസീറിനും പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്. മറ്റൊരു പ്രതിയായ പറവൂര്‍ സ്വദേശി താജുദ്ദിന് ആറ് വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. മഅ്ദനിയുടെ ഭാര്യ ഉള്‍പ്പെടെ കേസിലെ മറ്റ് കുറ്റാരോപിതരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് കുറ്റം സമ്മതിച്ചവരുടെ ശിക്ഷ എന്‍ ഐ എ കോടതി വിധിച്ചത്. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ എ അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.

എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 14 പ്രതികളായിരുന്നു. ഇതില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →