കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി; യാത്രക്കാർ വഴിയിൽ കുടുങ്ങി.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തമഴയെ തുടർന്ന് ബദ്രീനാഥ് നാഷണൽ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതർ അറിയിച്ചു.തുടർന്ന് തീർഥാടകർ ഹൈവേയുടെ ഇരുവശങ്ങളിലും കുടുങ്ങിയിട്ടുളളതായി ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസം നൈനിറ്റാളിലെ ഭാവാലി റോഡിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് പൂർണ്ണമായും തകർന്നെന്നും പുനഃസ്ഥാപിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നും നൈനിറ്റാൾ ഡി.എം ധീരജ് സിങ് ഗാർബിയൽ പറഞ്ഞു.

അതേസമയം 2022 ജൂലൈ 29 മുതൽ അടുത്ത നാല് ദിവസത്തേക്ക് ഡെറാഡൂണിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്‌രി, പൗരി, ചമ്ബാവത്ത്, ബാഗേശ്വർ എന്നീ പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →