റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ എല്‍ദോസ് പോളിന് മെഡലില്ല

July 24, 2022 - 8:02 pm

യുജീന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ മലയാളി താരം എല്‍ദോസ് പോളിന് മെഡലില്ല. 16.79 മീറ്റര്‍ ദൂരം ചാടിയ എല്‍ദോസ്, യോഗ്യതാ റൗണ്ടില്‍ ഒന്‍പതാം സ്ഥാനത്തെത്തിയാണ് പുറത്തായത്. രണ്ടാം ശ്രമത്തിലാണ് എല്‍ദോസ് 16.79 മീറ്റര്‍ ദൂരം പിന്നിട്ടത്. ആദ്യ ശ്രമത്തില്‍ 13.86 മീറ്ററും മൂന്നാം ശ്രമത്തില്‍ 16.37 മീറ്ററുമാണ് എല്‍ദോസ് പിന്നിട്ട ദൂരം. ലോക ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡുമായാണ് കോലഞ്ചേരി സ്വദേശിയായ എല്‍ദോസിന്റെ മടക്കം.ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പിലേതാണ് എല്‍ദോസിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം 16.99 മീറ്റര്‍.ഇതേ ഇനത്തില്‍ മത്സരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങളായ അബ്ദുല്ല അബൂബക്കറിനും പ്രവീണ്‍ ചിത്രവേലുവിനും ഫൈനല്‍ യോഗ്യത നേടാനായിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *