മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം

ഭോപാല്‍: മധ്യപ്രദേശ് ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം ആളുകളുണ്ടായിരുന്ന ബസ്സിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന മഹാരാഷ്ട ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ റോഡ്വേയ്സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഖല്‍ഗാട്ടിലുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദ നദിയില്‍ പതിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. സംസ്ഥാന ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് നദിയില്‍ നിന്ന് പുറത്തെടുത്തു. ബസ്സില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നും ഇതുവരെ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →