മണ്ണൂത്തി ക്യാംപസിൽ ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

തൃശ്ശൂർ: വെറ്റിനറി സർവ്വകലാശാലാ മണ്ണൂത്തി ക്യാംപസിൽ നാലു ദിവസമായി ഫാം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. സർവ്വകലാശാലാ രജിസ്ട്രാർ, ഡയറക്ടർ ഓഫ് ഫാം എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 2022 ജൂലൈ രണ്ടിന് പശുഫാമിലെത്തിയ തൊഴിലാളിയോട് പാലെടുത്തുവയ്ക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടത് നിരസിച്ചതോടെ അന്വേഷണം നടത്തി ഇയാളെ ഇതേ ഫാമിന്റെ മറ്റൊരു യൂണിറ്റിലേക്ക് സ്ഥലം മാറ്റി. ഇതോടെ ജീവനക്കാർ സമരം പ്രഖ്യാപിച്ചു. പശുവും പന്നിയും ആടും കോഴിയും ഉൾപ്പടെ ഇരുപതിനായിരത്തോളം മൃഗങ്ങളാണ് ഫാമുകളിലുള്ളത്. മൃഗങ്ങൾക്ക് തീറ്റ നൽകാതെ, പാൽ കറക്കാതെ, കൂടു വൃത്തിയാക്കാതെ തൊഴിലാളികൾ വിട്ടു നിന്നത് ഫാമിന്റെ പ്രവർത്തനം താളം തെറ്റിച്ചു

150-ഓളം വരുന്ന ഫാം തൊഴിലാളികളാണ് പണിമുടക്കിയത്. ഒത്തുതീർപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ നടപടി നേരിട്ട ജീവനക്കാരനെ കന്നു പരിപാലന വിഭാഗത്തിൽ നിന്ന് മാംസ സംസ്കരണ വിഭാഗത്തിലേക്ക് മാറ്റും. തൊഴിലാളികൾ ജൂലൈ 13 മുതൽ ഫാമുകളിൽ ജോലിക്ക് കയറും. സമരത്തെ തുടർന്ന് എട്ടു ഫാമുകളിലെ മൃഗപരിപാലനം താളം തെറ്റിയിരുന്നു. ഇന്നലെ ചർച്ചനടത്തിയെങ്കിലും പരാജയപ്പെട്ടു.

ചെറിയ വിഭാഗം ജീവനക്കാർ ഇന്ന് ജോലിക്ക് കയറിയിട്ടുണ്ടെങ്കിലും നൂറ്റിയമ്പതിലേറെ തൊഴിലാളികൾ സമരം തുടരുകയായിരുന്നു. ഇതോടെ ബിരുദ, ഗവേഷക വിദ്യാർഥികളെയും ശാസ്ത്രജ്ഞരെയും സാങ്കേതിക ജീവനക്കാരെയും ഇറക്കിയാണ് ഇപ്പോൾ മൃഗ പരിപാലനം നടത്തുന്നത്. സമരം കാരണം പാലുല്പാദനത്തിൽ നല്പത് ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് സർവ്വകലാശാല അറിയിച്ചു. അവശ്യ സർവ്വീസ് നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്ന സർവ്വകലാശാലയുടെ മുന്നറിപ്പ് അവഗണിച്ചും തൊഴിലാളികൾ സമരം തുടരുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →