അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ്

July 13, 2022 - 8:56 pm

എൻവയോൺമെന്റൽ സയൻസ്, ജിയോളജി/എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽവർക്ക്, ബോട്ടണി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടു പ്രവർത്തിക്കണം. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപ്പന്റും നൽകുന്നതാണ്. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം  www.careers.haritham.kerala.gov.in മുഖേന ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി 27 വയസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *