ബത്തേരി: മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്നു മരണം. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. 09/07/22 ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ മരണമടഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് മുൻപും വാഹനാപകടം ഉണ്ടായിട്ടുണ്ട്.

