പത്തനംതിട്ട : മുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ പോലീസ് പിടിയില്‍. മധ്യപ്രദേശ് സ്വദേസികളായ നങ്കുസിംഗ്(27) ദുര്‍വ്വേ (27) എന്നിവരാണ് പോലീസിന്റെ പിടിയാലായത്. വെച്ചൂച്ചിറ കൊല്ലമുള വെണ്‍കുറിഞ്ഞിയില്‍ 2022 ജൂലൈ 8ന് രാവിലെ പത്തിനാണ് സംഭവം. പുളളോലിക്കല് വീട്ടില്‍ കിരണിന്റെയും സൗമ്യയുടെയും മകന് വൈഷ്ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.
ആഹാരത്തിനുശേഷം കുട്ടി സൈക്കിള്‍ ചവിട്ടുകയായിരുന്നു. അത് കണ്ടിട്ടാണ് അമ്മ സൗമ്യ വീട്ടിനുളലിലേക്ക പോയത്. സൗമ്യയും ഭര്‍ത്താവിന്റെ മാതാപിതാക്കളും വൈഷ്ണവുമാണ് ് വീട്ടില്‍ താമസിക്കുന്നത്. കിരണ്‍ വിദേശത്താണ്. മുറ്റത്ത് അനക്കം കേള്‍ക്കാതായപ്പോള്‍ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സൈക്കിള്‍ വീടിനുമുന്നിലെ റോഡില്‍ മറിഞ്ഞുകിടപ്പുണ്ടായിരുന്നു. വീടിന് അല്‍പ്പം അകലെ രണ്ടുപേര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ സംശയം തോന്നി നാടോടികളെ തഞ്ഞുനിര്ത്തുകയായിരുന്നു.

