കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ നൃത്ത വിഭാഗത്തില്‍ പക്കമേളക്കാരുടെ ഒഴിവിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ. 2022 ജൂലൈ 13ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിലാണ് ഇന്റര്‍വ്യൂ നടക്കുക. മൃതംഗം ,നൃത്ത സംഗീതം, വയലിന്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളാണുളളത്. അതാതു വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ എംഎ പാസായിരിക്കണം. എസ്.സി /എസ്‌ടി വിഭാഗങ്ങള്‍ക്ക് 50ശതമാനം മാര്‍ക്കു നേടിയവര്‍ക്ക പങ്കെടുക്കാം. ഇന്റര്‍വ്യൂവിന് ആവശ്യമായ വാദ്യ ഉപകരണങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവരണം. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സര്‍വകലാശാല അറിയിച്ചു.