തിരുവനന്തപുരം : സജി ചെറിയാന്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വിഭജിച്ചു നല്‍കി. ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുര്‍ റഹ്മാനും സാസ്‌കാരികവും സിനിമയും വി.എന്‍ വാസവനും, യുവജനക്ഷേമം റിയാസിനുമായിട്ടാണ് വിഭജിച്ചു നല്‍കിയത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ വിഭജിച്ചുനല്‍കിയത്. സജി ചെറിയാന്‍ രാജിവച്ച ഒഴിവിലേക്ക് വേറെ മന്ത്രിവേണ്ടയെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു. അതേതുടര്‍ന്നാണ് വകുപ്പുകള്‍ വിഭജിച്ചുനല്‍കിയത്.