തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല പുതുതായി നാമ നിര്‍ദ്ദേശം നല്‍കിയ വിവിധ ബോര്‍ഡ് ഓഫ് സറ്റഡീസ് അംഗങ്ങളുടെ പട്ടികയ്‌ക്ക് അംഗീകാരം നല്‍കണമെന്ന വൈസ് ചാന്‍സലറുടെ ശുപാര്‍ശ തളളി ഗവര്‍ണര്‍ . ഗവര്‍ണര്‍ നടത്തേണ്ട നാമനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാന്‍ അദ്ദേഹം വിസിയോടാവശ്യപ്പെട്ടു. സര്‍വകലാശാല ചട്ടപ്രകാരം ബോര്‍ഡ് ഓഫ് സറ്റഡീസ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്‌തമാണ്. സര്‍വകലാശാല ആരംഭിച്ച 1996 മുതല്‍ വിവിധ ബോര്‍ഡ് ഓഫ് സറ്റഡീസ് അംഗങ്ങളെ ഗവര്‍ണറാണ് നാമ നിര്‍ദേശം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സര്‍വകലാശാല നേരിട്ട് വിവിധ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിച്ചു. സര്‍വകലാശാല ആക്ടുപ്രകാരം സിന്‍ഡിക്കേറ്റിനുളള അധികാരം ഉപയോഗിച്ചാണ് ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥ പ്രകരം അംഗങ്ങളെ നിയോഗിക്കാനുളള അധികാരം ഗവര്‍ണര്‍ക്കാണെന്ന് പറയുന്നുണ്ട് . സര്‍വകലാശാല ആക്ടില്‍ തന്നെ ബോര്‍ഡ് ഓഫ് സറ്റഡീസ് സംബന്ധിച്ച വിരുദ്ധ ഭാഗങ്ങളുണ്ടെന്നാണ് ഇതുവ്യക്തമാക്കുന്നത്. ഈ പഴുത് മുതലെടത്താണ് പഠന ബോര്‍ഡ് സര്‍വലാശാല പുനഃസംഘടിപ്പിച്ചതെന്ന് കേരള പ്രൈവറ്റ് കോേജ് ടീച്ചേഴ്‌സ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അദ്ധ്യാപകരെയോ ഏതെങ്കിലും വിഷയത്തില്‍ വൈദഗ്‌ധ്യമുളളവരെയോ പഠന ബോര്‍ഡില്‍ ഉള്‍പ്പെടുത്താമെന്നാണ് നിയമം. എന്നാല്‍ വൈദഗ്‌ധ്യത്തിന്റെ മാനദണ്ഡം വ്യക്തമാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗത്തില്‍ താല്‍ക്കാലിക അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്നയാളെ പുനഃസംഘടിപ്പിക്കപ്പെട്ട പഠന ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി .
സര്‍വകലാശാലയുടെ അക്കാദമിക്ക് കാര്യങ്ങള്‍ നോക്കാനും സിലിബസ് കാര്യങ്ങള്‍ തീരുമാനിക്കാനുമുളള പഠന ബോര്‍ഡിലെ 69 അംഗങ്ങള്‍ക്കും നിശ്ചിത യോഗ്യതയില്ലെന്ന് കെപിടിഎ ഗവണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവിധ പരീക്ഷകളുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെട്ട വ്യാപകമായ സാഹചര്യത്തില്‍ പഠന ബോര്‍ഡുകളില്‍ സീനിയര്‍ അദ്ധ്യാപകരെ മാത്രമേ നാമനിര്‍ദേശം ചെയ്യാവൂയെന്നും സ്വാശ്രയ കോളേജ് അദ്ധ്യാപകരെ ബോര്‍ഡുകളില്‍നിന്ന് നിര്‍ബന്ധമായും ഒഴിവാക്കണമന്നും ആവശ്യപ്പെട്ടു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

