ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി നേതാവ് നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനാണ് കടയുടമയായ ഉമേഷ് കോല്‍മയുടെ കൊലപാതകം എന്നാണ് ആരോപണം.
സംഭവം എന്‍ഐഎ അന്വേഷിക്കാനവാണ് ഉത്തരവ് . കൊലപാതകത്തിനുപിന്നിലെ ഗൂഡാലോചന,സംഘടനകളുടെ പങ്കാളിത്തം,അന്താരാഷ്ട്ര ബന്ധംഎന്നിവ കണിശമായി അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രലയം നിര്‍ദ്ദേശിച്ചു. 42 കാരനായ ഉമേഷ് കോല്‍ഹയുടെ കൊലപാതകത്തിന് ഉദയ്പൂര്‍ സംഭവവുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇതിനോടകം 5 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
2022 ജൂണ്‍ 21നാണ് സംഭവം വെറ്റിനറി ഫാര്‍മസിസ്റ്റായ ഉമേഷിനെ ന്യൂമെയിന് ഹൈസ്കൂളിനടുത്തുവച്ച് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൊബൈല്‍ അടക്കം വിലപിടിപ്പുളളതൊന്നും എടുക്കാതെ അക്രമികള്‍ രക്ഷപെടുകയായിരുന്നു. മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ടുപേരാണ് ഉമേഷിന്റെ കഴുത്തറുത്തത്. രാത്രി 10 മണിയോടെ കടയില്‍ നിന്നു വീട്ടിലേക്ക മടങ്ങുമ്പോഴായിരുന്നു സംഭവം ഇയാളുടെ 27 കാരനായ മകനും ഭാര്യയും മറ്റൊരു വാഹനത്തില്‍ പിന്നാലെ വരുന്നുണ്ടായിരുന്നു. ഉമേഷ് കോല്ഹയ്ക്ക് ആരുമായും ശത്രുതയോ തര്‍ക്കമോ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
നൂപൂറിനെ അനുകൂലിച്ചുളള സന്ദേശങ്ങല്‍ ഷെയര്‍ ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഇതിനുശേഷമാണ് ഇര്ഫാന് ഖാന് എന്ന വ്യക്തി മറ്റ് അഞ്ചുപേരെ കൂട്ടി കോല്‍ഹെയെ വക വരുത്താന്‍ ആസൂത്രണം ചെയ്തത്. 10000 രൂപ വീതം ഓരോരുത്തര്‍ക്കും വാഗ്ധാനം ചെയ്തു. കൊലക്കുശേഷം രക്ഷപെടാന്‍ ഒരു കാറും നല്കി. അറസ്റ്റിലായ അഞ്ചുപേരും അമരാവതിക്കാരായ ദിവസവേതന തൊഴിലാളികളാണ്

