ഉദയ്‌പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ തയ്യല്‍കടക്കാരനെ കഴുത്തറുത്തുകൊന്ന സംഭവത്തെ അപലപിച്ച ടെലിവിഷന്‍താരത്തിന്‌ വധഭീഷണി

റായ്‌പൂര്‍: തയ്യല്‍ക്കടക്കാരനായ കനയ്യാലിനെ ക്രൂരമായി കഴുത്തറുത്ത് കൊന്ന സംഭവത്തെ അപലപിച്ച നിഹാരിക തിഹാരിക്ക്‌ വധഭീഷണി. എംടിവിയുടെ റോഡിസ്‌ എന്ന ജനപ്രിയ പരിപാടിയില്‍ മത്സരാര്‍ഥിയായിരുന്നു നിഹാരിക തിവാരി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ്‌ സാമൂഹിക മാധ്യമ പേജുകളിലേക്കും നിരന്തരമായി വധഭീഷണി സന്ദേശമാണ്‌ എത്തുന്നതെന്ന്‌ നിഹാരിക പ്രതികരിച്ചു.

ഛത്തീസ്‌ഗഡിലെ നക്‌സല്‍ ബാധിത ജില്ലയായ ദന്തേവാഡ സ്വദേശിനിയാണ്‌ നിഹാരിക. നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ ഉദയപൂരില്‍ നടന്ന ക്രൂരമായ കൊലപാതകത്തെ അപലപിച്ച ഇവര്‍ ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങലില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും കൊലപാതകത്തിനെതിരെ സംസാരിക്കുകയും ചെയ്‌തിരുന്നു. മതത്തിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തുന്നതിന്‌ താന്‍ പൂര്‍ണമായും എതിരാണെന്ന്‌ നിഹാരിക പറഞ്ഞു. ഇതിനുപിന്നാലെയാണ്‌ വധഭീഷണി ഉണ്ടായത്‌.

നൂപൂര്‍ ശര്‍മ എന്തുപരാമര്‍ശം നടത്തിയാലും അതിനുശേഷം അവരെ സസ്‌പെന്‍ഡ് ചെയ്‌തു . എന്നാല്‍ ഹിന്ദുദൈവങ്ങള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങല്‍ നടത്തിയവരുടെ കാര്യമെന്തായെന്ന്‌ അവര്‍ ചോദിച്ചു. ഹിന്ദുക്കള്‍ ശിവന്റെ പേരില്‍ ആരെയും കൊല്ലാറില്ലെന്നും ശിവന്റെ പേരില്‍ ഒരാളെ കൊന്നുവെന്ന്‌ ഇതുവരെ കേട്ടിട്ടില്ലെന്നും നിഹാരിക പറഞ്ഞു. ഇതിന് പിന്നാലെയാണ്‌ ഭീഷണി സന്ദേശങ്ങളെത്തുന്നത്‌. അവളുടെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞതായും ഉടന്‍ തന്നെ ഊഴമെത്തുമെന്നുമാണ്‌ ചില സന്ദേശങ്ങള്‍. എന്നാല്‍ ഇവയൊന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന്‌ നിഹാരിക പ്രതികരിച്ചു. നിലവില്‍ ഇന്‍ഡോനേഷ്യല്‍ പുരോഗമിക്കുന്ന ഒരു സിനിമ ചിത്രീകരണത്തിലാണ്‌ നിഹാരികയുളളത്‌.

Share
അഭിപ്രായം എഴുതാം