ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂപുര്‍ ശര്‍മയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഉദയ്പുരിലെ നിഷ്ഠുര കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →