റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ണിടിച്ചിലില്‍ സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു

July 3, 2022 - 10:46 am

ഗുവാഹത്തി: മണിപ്പൂരിലെ നോനെ ജില്ലയില്‍ റെയില്‍വേ പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ അസം സ്വദേശികളായ ഏഴ് പേര്‍ കൂടി മരിച്ചു. നിര്‍മാണ കമ്പനി ജീവനക്കാരുടെയും ഒരു സൈനികന്റെയും ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവര്‍ അസമില്‍ നിന്നുള്ളവരാണെന്നും 02/07/22 ശനിയാഴ്ച ടുപുലിലെ ടെറിട്ടോറിയല്‍ സൈനിക ക്യാംപ് സന്ദര്‍ശിച്ച അസം ജലവിഭവ മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. ‘ഒരു റെയില്‍വേ എന്‍ജിനീയറെയും അസമില്‍ നിന്നുള്ള മറ്റ് 11 നിര്‍മാണ ജീവനക്കാരെയും ഇപ്പോഴും കാണാതായിട്ടുണ്ട്. അസമില്‍ നിന്നുള്ള അഞ്ചുപേരെ രക്ഷപ്പെടുത്തി. അതില്‍ രണ്ട് പേര്‍ ആശുപത്രിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് സാധ്യമായ എല്ലാ സാങ്കേതിക പിന്തുണയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *