ബഫര്‍സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന്‌ രാഹുല്‍ഗാന്ധിക്ക്‌ ഉറപ്പുനല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌

തിരുവനന്തപുരം : ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌. 2022 ജൂണ്‍ 8ന്‌ മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്തിന്‌ 23 ന്‌ മറുപടി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസിനുളളില്‍ നിന്നുളള അറിയപ്പില്‍ പറയുന്നു. സുപ്രീം കോടതി വിധിക്കുശേഷം ബഫര്‍സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന്‌ ഉറപ്പുനല്‍കുകയും വരുന്ന പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കണമെന്ന്‌ രാഹുലിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തതായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കി.

തന്റെ കത്തിന്‌ മറുപടി നല്‍കിയിട്ടില്ലയെന്ന്‌ രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണ്‌ .ബഫര്‍ സോണ്‍ വിഷയത്തില്‍ 2022 ജൂണ്‍ 8ന്‌ മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ ജൂണ്‍ 13ന്‌ ഓഫീസില്‍ ലഭിക്കുകയുണ്ടായി . ജൂണ്‍ 23ന്‌ മുഖ്യമന്ത്രി കത്തിലൂടെ രാഹുലിന്‌ മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീ്‌സ്‌ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →