റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായ്പ തിരിച്ചടച്ചില്ല: വസ്ത്രം വലിച്ചുകീറി സഹോദരിമാര്‍ക്ക് ക്രൂരമര്‍ദനം

June 30, 2022 - 11:58 am

ബംഗളൂരു: വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ സഹോദരിമാരുടെ വസ്ത്രങ്ങള്‍ വലിച്ചഴിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു. പരാതിയുമായി സഹോദരിമാര്‍ പോലീസ് സ്റ്റേഷനിലെത്തിയിട്ടും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. രണ്ടു ദിവസത്തിനുശേഷം കേസെടുത്തത് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനു ശേഷമെന്നും ആരോപണം. കര്‍ണാടകയിലെ അനേകാല്‍ താലൂക്കില്‍പ്പെട്ട ദൊഡ്ഡബൊമ്മസാന്‍ട്ര ഗ്രാമത്തിലാണു സംഭവം. രാമകൃഷ്ണ റെഡ്ഡി, സുനില്‍കുമാര്‍, ഇന്ദ്രമ്മ എന്നിവര്‍ക്കെതിരേയാണ് പരാതി. ഇരകളിലൊരാള്‍ നെരിഗ ഗ്രാമത്തില്‍ താമസിക്കുന്ന രാമകൃഷ്ണ റെഡ്ഡിയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിനായി 30% പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു.

തവണകളായി പണം നല്‍കുന്നതിനു പകരം ഒറ്റയടിക്കും മുഴുവന്‍ തുകയും തിരിച്ചടയ്ക്കണമെന്ന് രാമകൃഷ്ണ റെഡ്ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഗ്രാമവാസികള്‍ ഇടപെട്ട് വായ്പാ തിരിച്ചടവിനായി ഉടമ്പടിയുണ്ടാക്കി.സ്ഥലം വിറ്റ് കിട്ടുന്ന പണം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍, ഇതു കണക്കിലെടുക്കാതെ പ്രതികള്‍ വീടിനുള്ളില്‍ കയറി സഹോദരിമാരെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ അഴിക്കുകയും ചെയ്തു. ഇവര്‍ പിന്നീട് സര്‍ജാപൂര്‍ പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ രാഘവേന്ദ്ര ഇംബ്രാപുര്‍ പരാതി സ്വീകരിക്കാന്‍ തയാറായില്ല. പ്രതികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു ഇന്‍സ്പെക്ടറുടെ നിര്‍ദേശം. തുടര്‍ന്ന് ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധം ശക്തമാവുകയും നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *