ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠനം നടത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം

ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം.

പാക്കറ്റ് തൈര്, ലസ്സി, ബട്ടർ മിൽക്ക് അടക്കമുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ ഇടക്കാല റിപ്പോർട്ടിലുണ്ട്. ചൂതാട്ട കേന്ദ്രങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിന് സമിതിയോട് കൗൺസിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം