മലപ്പുറം : ബിജെപി നേതാവ് അഡ്വക്കേറ്റ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 23/06/22 വെള്ളിയാഴ്ച രാത്രിചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. ബാർ കൗൺസിൽ അംഗം കൂടിയാണ്.
തലയ്ക്കു പരിക്കുകൾ ഇല്ലെന്നും, കരളിലെ രക്തസ്രാവം തടയാനുള്ള നടപടികൾ നടക്കുകയാണെന്നും സന്ദീപ് വാരിയർ പറഞ്ഞു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.