കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി: മന്‍പ്രീത് നായകന്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ മന്‍പ്രീത് സിങ് നയിക്കും. ഹര്‍മന്‍പ്രീത് സിങ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പി.ആര്‍. ശ്രീജേഷും ടീമിലുണ്ട്. ഹോക്കി ഇന്ത്യ അധികൃതര്‍ ഇന്നലെയാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം സമ്മാനിച്ച ടീമിനെ നയിച്ചത് മന്‍പ്രീതായിരുന്നു.ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ അടുത്തമാസം 28 നാണ് ഗെയിംസ് കൊടിയേറുന്നത്. ഹാങ്ഷുവില്‍ ഏഷ്യന്‍ ഗെയിംസ് മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു രണ്ടാം നിര ടീമിനെ അയയ്ക്കാന്‍ ഹോക്കി ഇന്ത്യ ആലോചിച്ചിരുന്നു.2024-ലെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളെന്ന നിലയില്‍ ഏഷ്യന്‍ ഗെയിംസിനു പ്രാമുഖ്യം നല്‍കാനായിരുന്നു തീരുമാനം.

എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ഗെയിംസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് കരുത്തുറ്റ ടീമിനെ നിയോഗിക്കാന്‍ നിശ്ചയിക്കുകയായിരുന്നു.ഇംഗ്ലണ്ട്, കാനഡ, വെയില്‍സ്, ഘാന ടീമുകള്‍ക്കൊപ്പം പൂള്‍ ബിയിലാണ് ഇന്ത്യ. ഘാനയ്ക്കെതിരേ ജൂലൈ 31 നാണ് രണ്ടുവട്ടം വെള്ളിമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ ആദ്യമത്സരം. ടീം: പി.ആര്‍. ശ്രീജേഷ്, കൃഷന്‍ ബഹാദൂര്‍ പഥക് (ഗോള്‍കീപ്പര്‍മാര്‍), വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിങ്, അമിത് റോഹിദാസ്, ജുഗ്രാജ് സിങ്, ജര്‍മന്‍പ്രീത് സിങ്(പ്രതിരോധം), മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്, ഷംഷേര്‍ സിങ്, ആകാശ്ദീപ് സിങ്, നീലകണ്ഠ ശര്‍മ( മധ്യനിര), മന്‍ദീപ് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, അഭിഷേക് (മുന്നേറ്റനിര).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →