ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ജൂൺ 28ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വാദം പൂർത്തീകരിച്ചു. 2022 ജൂൺ 28, ചൊവ്വാഴ്ച വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവുകൾ ഉണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങളാണ് തെളിവായി കോടതിയിൽ നൽകിയത്. ഇതിനൊപ്പം തന്നെ പ്രതികളുടെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയതി കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. പെൻഡ്രൈവിലെ ശാസ്ത്രീയ പരിശോധനാഫലം അന്തിമമല്ലെന്നും ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പ് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →