ഇടുക്കി: മറയൂരിൽ തോട്ടം ജീവനക്കാരനായ ബെന്നിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണിക്കൂറുകൾക്കുളളിൽ പോലീസ് പിടിയിലായി.ബെന്നിയുടെ സുഹൃത്തും മറയൂർ സ്വദേശിയുമായ യദുകൃഷ്ണനാണ് അറസ്റ്റിലായത്. 2022 ജൂൺ 16 വ്യാഴാഴ്ച രാവിലെയാണ് ബെന്നി അതിദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിനായി.
2022 ജൂൺ 16 വ്യാഴാഴ്ച പുലർച്ചെയാണ് ആനച്ചാൽ സ്വദേശിയായ ബെന്നിയെ മറയൂർ പള്ളനാട്ടെ തോട്ടത്തിനുള്ളിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. രാവിലെ ജോലിക്കായി തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് മറയൂർ പോലീസ് സ്ഥലത്ത് എത്തി. ശരീരം മുഴുവൻ മുറിവുമായി കിടന്ന മൃതദേഹത്തിനരികിൽ നിന്നും വാക്കത്തിയും വടിയും കണ്ടെത്തി. ഇവ രണ്ടുമുപയോഗിച്ചാണ് കോന്നതെന്ന് ഉറപ്പായതോടെ പോലീസ് അന്വേഷണം തുടങ്ങി. മറയൂർ ചുരക്കുളം സ്വദേശിയായ യുവാവ് രാത്രി വൈകിയും ബെന്നിയുടെ ഒപ്പം ഉണ്ടായിരുന്നതായി പ്രദേശവാസികൾ നൽകിയ മൊഴിയാണ് നിർണ്ണായകമായത് ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
രാത്രിയിൽ പരസ്പരം വാക്കേറ്റമുണ്ടായെന്നും ഇത് കോലപാതകത്തിനിടയാക്കിയെന്നുമാണ് പിടിയിലായ യദുകൃഷണൻ നൽകിയിരിക്കുന്ന മൊഴി. ഇടക്കിടെ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുള്ളയളാണ് യദുകൃഷണൻ. അതുകോണ്ടുതന്നെ പ്രതിയുടെ മൊഴി പോലീസ് പൂർണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. പ്രതിയെ സഹായിക്കാൻ മറ്റാരെങ്കിലുമുണ്ടായിരുന്നോയെന്ന് സംശയം പോലീസിനുണ്ട്. ഇതെകുറിച്ചും അന്വേഷിച്ചുവരുകയാണ്. മരിച്ച ബെന്നി ശാരീരിക വെല്ലുവിളിയുള്ളയാളാണ്