റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുമരകത്ത് നവസംരംഭകർക്കായി ശില്പശാല

June 17, 2022 - 8:13 pm

കോട്ടയം: സംസ്ഥാന സർക്കാറിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിന്റെയും കോട്ടയം താലൂക്ക് വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കുമരകത്തെ നവസംരംഭകർക്കായി ശില്പശാല സംഘടിപ്പിച്ചു.

കുമരകം സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്തംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫിസർ രഞ്ജു രാജുവിന്റെ നേതൃത്വത്തിൽ സംരംഭകർക്കായി ബോധവത്കരണ ക്ലാസ് നടന്നു.

സർക്കാർ പദ്ധതികൾ, പുതിയ സംരംഭ സാധ്യതകൾ, വിവിധ ലൈസൻസുകൾ, സബ്‌സിഡി സ്‌കീമുകൾ, വായ്പാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ശില്പശാല സംഘടിപ്പിച്ചത്. കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ പുതുതായി 108 സംരംഭകരെ കണ്ടെത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *