സെവെറോഡൊണെസ്‌ക് വീണിട്ടില്ലെന്ന് യുക്രൈന്‍

കീവ്: ആഴ്ചകളായി റഷ്യന്‍ സേന കനത്ത ആക്രമണം തുടരുകയാണെങ്കിലും കിഴക്കന്‍ നഗരമായ സെവറോഡൊണെസ്‌ക് വീണില്ലെന്ന് യുക്രൈന്‍ അധികൃതര്‍. നഗരത്തിലെ മൂന്നാമത്തെ പാലവും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിയന്ത്രണത്തിലുള്ള ലിസിചാന്‍സ്‌കുമായി നഗരത്തെ ബന്ധിപ്പിക്കുന്ന, സെവെറെസ്‌കി ഡോണെറ്റ്സ് നദിക്കു കീഴെയുള്ള മൂന്നാം പാലമാണ് കനത്ത ഷെല്ലിങ്ങില്‍ തകര്‍ന്നത് എന്ന് നഗരഭരണകൂടത്തിന്റെ തലവന്‍ ഒലക്സാണ്ടര്‍ സ്റ്റിറ്യൂക്ക് പറഞ്ഞു. എന്നാല്‍ നഗരം ഒറ്റപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ആശയവിനിമയ സംവിധാനങ്ങളിലൂടെ ബന്ധം പുലര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും സ്റ്റിറ്യൂക്ക് പറഞ്ഞു. അതേസമയം, സെവറോഡൊണെസ്‌കില്‍ ചെറുത്തുനില്‍ക്കുന്ന യുക്രൈന്‍ സൈനികരോട് ആയുധം താഴെവച്ച് കീഴടങ്ങാന്‍ റഷ്യ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മരിയുപോളിലെ മുന്‍കാല അനുഭവം പാഠമാക്കണം. സെവറോഡൊണെസ്‌കിലെ അസോറ്റ് കെമിക്കല്‍ പ്ലാന്റില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്കായി ഇന്നു മാനവിക ഇടനാഴി തുറക്കാന്‍ സന്നദ്ധമാണ്- റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →