മാസ്ക് അഴിപ്പിച്ച സംഭവം ഹൈക്കോടതിയിലേക്ക്: മാസ്ക്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ജൂൺ 13 ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപ്പിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ, ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനത്തെ വഴിതടഞ്ഞയുകയും കറുത്ത മാസ്ക് അഴിപ്പിക്കുകയും ചെയ്ത പൊലീസ് നടപടി വൻ വിമർശനത്തിനാണ് ഇടയാക്കുന്നത്. സുരക്ഷയുടെ പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്കുകൾ പൊലീസ് അഴിപ്പിച്ചിരുന്നു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചതെന്ന പരാതി വലിയ തോതിൽ ഉയർന്നത്. പകരം പൊലീസ് തന്നെ മഞ്ഞ മാസ്ക് നൽകുകയും ചെയ്തിരുന്നു.

അതിനിടെ മാസ്ക്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു എൽഡിഎഫ് കൺവീനറുടെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജൻ ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →