മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിന് നിയമനം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ ആരോഗ്യ വകുപ്പ് നിയമിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

1984 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ൽ കമ്മ്യൂണിറ്റി മെഡിസിനിൽ എംഡി കരസ്ഥമാക്കി. 2003ൽ എബിഎയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ 27 വർഷം അധ്യാപകനായും 11 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →