റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: സൗജന്യ കലാ പരിശീലനം തുടങ്ങി

May 28, 2022 - 5:12 pm

കണ്ണൂർ: അഴീക്കോട് ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക വകുപ്പിന്റെയും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ സൗജന്യ കലാ പരിശീലനം ആരംഭിച്ചു. ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നാടന്‍ പാട്ട്, തിരുവാതിര, ശാസ്ത്രീയ സംഗീതം, ചിത്രകല എന്നിവയിലാണ് വിദഗ്ധര്‍ പരിശീലനം നല്‍കുന്നത്. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. രണ്ട് വര്‍ഷമാണ് പഠന കാലാവധി. അഴീക്കോട് പഞ്ചായത്തിലെ വായനശാലകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുക. ചടങ്ങില്‍ അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓഡിനേറ്റര്‍ കെ മിനേഷ് പദ്ധതി വിശദീകരിച്ചു. കെ ഗിരീഷ്‌കുമാര്‍, കെ കെ മിനി, ടി മുഹമ്മദ് അഷ്റഫ്, കെ റീന, കെ ശ്രുതി എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *