ഗ്യാന്‍വാപി മോസ്‌ക്: ഹര്‍ജിയില്‍ ഇനി തിങ്കളാഴ്ച വാദം

വാരാണസി: ഗ്യാന്‍വാപി മോസ്‌കില്‍ ഹിന്ദുവിഭാഗത്തിന്റെ സിവില്‍ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടുള്ള മുസ്ലിം വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇനി വാദം തിങ്കളാഴ്ച കേള്‍ക്കും. മുസ്ലീം വിഭാഗത്തിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകാത്തനിനെത്തുടര്‍ന്ന് തിങ്കളാഴ്ച തുടരുമെന്നു ഗ്യാന്‍വാപി മോസ്‌ക് സര്‍വേ വിഷയത്തില്‍ ഹിന്ദു വിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ജെയിന്‍ പറഞ്ഞു.

ഹിന്ദുവിഭാഗം സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുത ചോദ്യം ചെയ്തു അന്‍ജുമാന്‍ ഇന്തെസമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എ.കെ. വിശ്വേശ കേള്‍ക്കുന്നത്. മോസ്‌കിനുള്ളില്‍ സര്‍വേ നടത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള എതിര്‍വാദങ്ങളുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം