ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് ഉപഭോക്തൃ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 3560 വ്യാപാര സ്ഥാപനങ്ങളിലും 65 പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തി.318 വ്യാപര സ്ഥാപനങ്ങളിലും മൂന്ന് പെട്രോള്‍ പമ്പുകളിലും നിയമ ലംഘനം കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എന്‍.സി. സന്തോഷ്, ഷൈനി വാസവന്‍, ഇന്‍സ്പെക്ടര്‍മാരായ സുധ, സ്മിത, രതീഷ്, പ്രവീണ്‍, ജയലക്ഷമി, ഹരികൃഷ്ണകുറുപ്പ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.



