വരാണസി (യു.പി): കാശിവിശ്വാനാഥ ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി മോസ്‌കില്‍ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ വരാണസിയിലെ കോടതി മെയ് 12 ന് വിധി പറയും.മോസ്‌ക് സമുച്ചയത്തിന്റെ പടിഞ്ഞാറെ മതിലിനുപിന്നിലുള്ള ഹിന്ദു ദേവാലയത്തില്‍ വര്‍ഷം മുഴുവന്‍ പ്രാര്‍ഥന നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അഞ്ചു സ്ത്രീകള്‍ നല്‍കിയെത്തുടര്‍ന്നാണ് കോടതി ഏപ്രിലില്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വേ തുടങ്ങിയെങ്കിലും മോസ്‌കിനുള്ളില്‍ വീഡിയോഗ്രഫി അനുവദിക്കാനാകില്ലെന്നു മോസ്‌ക് സമിതി പറഞ്ഞതോടെ സര്‍വേ മുടങ്ങി.സര്‍വേയ്ക്കു മേല്‍നോട്ടംവഹിക്കുന്ന നിലവിലെ കമ്മിഷണറെ നീക്കണോ, വീഡിയോഗ്രഫി അനുവദിക്കാമോ എന്നീ വിഷയങ്ങളിലാണ് കോടതി മെയ് 12 ന് വിധി പറയുന്നത്.
ഗ്യാന്‍വാപി മോസ്‌ക്: കോടതി മെയ് 12 ന് വിധി പറയും
