റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനായി പണം ചെലവഴിച്ച് ദരിദ്ര്യരായി: പേരക്കുട്ടിയെങ്കിലും തന്നില്ലങ്കില്‍ അഞ്ചു കോടി നഷ്ടപരിഹാരം വേണമെന്ന് മാതാപിതാക്കള്‍

May 12, 2022 - 11:33 am

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കള്‍. മകനും മരുമകളും തങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടിയെ നല്‍കണം, അല്ലെങ്കില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പരാതിയുമായാണ് പിതാവ് എസ്.ആര്‍. പ്രസാദും ഭാര്യയും കോടതിയെ സമീപിച്ചിരിക്കുന്നത്.മകന്റെ പഠനത്തിനും ഭവന നിര്‍മ്മാണത്തിനുമായി തങ്ങള്‍ ഒരുപാട് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സാമ്പത്തികമായി തങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു. മകനും മരുമകളും 2.5 കോടി വീതം തങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെ 2016 ലാണ് മകന്റെ വിവാഹം നടത്തിയത്. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും പ്രശ്നമില്ല, ഞങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടത്. പരാതിക്കാരനായ എസ് ആര്‍ പ്രസാദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. െകെയിലുള്ള പണം മുഴുവന്‍ മകന് വേണ്ടി ചിലവഴിച്ചു.അമേരിക്കയില്‍ അയച്ച് പഠിപ്പിച്ചു. ഇപ്പോള്‍ കൈയില്‍ പണം ഇല്ല. ഭവന നിര്‍മാണത്തിനായി ബാങ്കില്‍ നിന്ന് വായ്പ എടുത്തു. ഇപ്പോള്‍ സാമ്പത്തികമായും വ്യക്തിപരമായും ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മകനും മകളും ചേര്‍ന്ന് ഒരു പേരക്കുട്ടിയെ തങ്ങള്‍ക്ക് നല്‍കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ 2.5 കോടി വീതം മകനും മരുമകളും തരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *