രാജ്യദ്രോഹ നിയമത്തിലെ 124 A വകുപ്പ് സുപ്രീംകോടതി മരവിപ്പിച്ചു; വിചാരണ തടവുകാർക്ക് മോചനത്തിന് വഴി തുറന്നു

ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. 2022 മെയ് 11-നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 152 വർഷം പഴക്കമുള്ളതും, ബ്രിട്ടീഷുകാർ കൊണ്ടു വന്നതുമായ രാജ്യദ്രോഹ നിയമം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിലാണ് വിധി.

നിയമത്തിന്റെ സാധുതയിൽ പുന:പരിശോധന നടത്തുന്നതിന് കേന്ദ്രസർക്കാർ കോടതിയോട് സമയം ആവശ്യപ്പെട്ടിരുന്നു. പരിശോധന നടത്തുന്നതുവരെ നിയമ നടപടികൾ തുടരുന്നതിന് അനുമതി ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചല്ല. പുന:പരിശോധനനടത്തുന്നതുവരെ രാജ്യദ്രോഹനിയമത്തിലെ 124 A വകുപ്പ് മരവിപ്പിക്കാൻ തന്നെയായിരുന്നു കോടതിയുടെ തീരുമാനം. അതുവരെ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ എടുക്കുന്നതും നിലവിലെ കേസുകളിലെ തുടർനടപടികളും നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിട്ടു.

ഈ സെക്ഷൻ പ്രകാരം തടവിലാക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട കോടതിയെ ജാമ്യത്തിന് സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →