വിദേശ സംഭാവന: രാജ്യവ്യാപകമായി സി.ബി.ഐ. പരിശോധന; 10 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ക്രമവിരുദ്ധമായി വിദേശ സംഭാവന സ്വീകരിച്ചെന്ന കേസില്‍ രാജ്യമെമ്പാടും സി.ബി.ഐ. പരിശോധന. അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍. 12 സന്നദ്ധ സംഘടകള്‍ക്കെതിരേ അന്വേഷണം നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡല്‍ഹി, ചൈന്നെ, ഹൈദരാബാദ്, കോയമ്പത്തൂര്‍, മൈസര്‍ തുടങ്ങിയവ അടക്കം 40 കേന്ദ്രങ്ങളിലാണു വിദേശ സംഭാവന(നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. കോഴ വാങ്ങിയ ഉദ്യോഗസ്ഥരും ഇടനിലക്കാരുമാണു പിടിയിലായത്. ഹവാല ഇടപാടുകള്‍ വഴി രണ്ടുകോടി രൂപ കൈമാറിയതായി കണ്ടെത്തിയെന്ന് സി.ബി.ഐ. അറിയിച്ചു.

Share
അഭിപ്രായം എഴുതാം