പത്തനംതിട്ട : യാത്രക്കാരെ വഴിയാധാരമാക്കി ബസ്‌ഡ്രൈവറും കണ്ടക്ടടറും മുങ്ങി. 2022 മെയ് 8 ഞായറാഴ്‌ചയാണ് സംഭവം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് മംഗലാപുരത്തേക്കുപോകുന്ന സ്വിഫ്‌റ്റ് ബസിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് സമയത്ത് എത്താതിരുന്നത്. നാലുമണിക്ക് ജോലിക്കെത്തേണ്ട ഇരുവരുംജോലിക്ക എത്തിയില്ല. ഉദ്യോഗസ്ഥര്‍ മാറിമാറി ഫോണ്‍ വിളിച്ചെങ്കിലും ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.
ഇതോടെ യാത്രക്കാര്‍ ബഹളം വച്ച് സ്‌റ്റാന്റില്‍ കുത്തിയിരുന്നു. റെയില്‍വേ റിക്രൂട്ടമെന്റ് ബോര്‍ഡ് പരീക്ഷക്കുപോകേണ്ട ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പടെ 25 ഓളം പോരാണ് ബസ് ബുക്കുചെയ്‌തിരുന്നത് .ഒപ്പം മറ്റു സ്‌റ്റാന്റുകളില്‍ നിന്നും ബുക്കുചെയിതിരുന്നവരും. ഒടുവില്‍ യാത്രക്കാര്‍ മറ്റു ബസുകള്‍ പോകുന്നതും തടഞ്ഞതോടെ കൂടുതല്‍ ബഹളമായി.
മറ്റ ്‌സ്വിഫ്‌റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും വരാന്‍ തയ്യാറായില്ല. . കെ.എസ്‌ആര്‍ടിസി ഡ്രൈവര്‍മാരാകട്ടെ സ്വിഫ്‌റ്റ് ബസ് അവരുടെ ജീവനക്കാര്‍ തന്നെ ഓടിക്കട്ടെയെന്ന നിലപാടെടുത്തു. യാത്രക്കാര്‍ വലഞ്ഞതോടെ പത്തനാപുരം ഡിപ്പോയില്‍ നിന്നുളള രണ്ടുപേരെ വിളിച്ചുവരുത്തി രാത്രി 9.30 ഓടെ നാലര മണിക്കാര്‍ വൈകി ബസ് പുറപ്പെടുകയായിരുന്നു.

