ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്ത്‌ അമേരിക്കന്‍ ദമ്പതികള്‍

കോഴിക്കോട്‌ : ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാരിയായ കുരുന്നിനെ ദത്തെടുത്ത്‌ അമേരിക്കന്‍ ദമ്പതിമാര്‍. സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്‌ ഒടുവിലാണ്‌ കൊയിലാണ്ടിയിലെ ഭിന്ന ശേഷിക്കാര്‍ക്കുളള നെസ്റ്റ്‌ എന്ന സ്ഥാപനത്തില്‍ പരിചരണത്തില്‍ കഴിയുന്ന ഒന്നരവയസുകാരിയെ മാത്യുവും മിന്‍ഡിയും ഏറ്റെടുത്തത്‌.

അമേരിക്കന്‍ വ്യോമ സേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ്‌ മാത്യു ഫഗാന്‍. ആരോരുമില്ലാതത്‌ കുരുന്നിന്‌ സ്വന്തം മക്കളോടൊപ്പം കരുതലെന്ന ആശയമാണ്‌ ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന മാത്യുവിനെ കോഴിക്കോട്ടെത്തിച്ചത്‌. കോഴിക്കോട്‌ കുടുംബ കോടതിയുടെ അനുമതിയോടെയാണ്‌ കുഞ്ഞിനെ ഏറ്റെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →