തിരുവനന്തപുരം : ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആരോഗ്യരംഗത്തിനു പുറമേ മറ്റുപല മേഖലകളിലും തൊഴിലവസരങ്ങള്‍ തേടിയുളള പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്‌ണന്‍. ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്‌സും ജര്‍മന്‍ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പിള്‍ വിന്‍ കരാറിന്റെ ഭാഗമായി ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികളും ജര്‍മന്‍ ഉദ്യോഗസ്ഥരുമായി “ഇന്‍സൈറ്റ് 2022″എന്ന പേരില്‍ സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം .
കേരളത്തിലെ മാനവ വിഭവ ശേഷിയെ ജര്‍മനിക്ക് ആവശ്യമുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ മാര്‍ക്കൂസ് ബിര്‍ച്ചര്‍ പറഞ്ഞു. ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍ നാഷണല്‍ കോ.ഓപ്പറേഷന്‍ പ്രതിനിധി ബജോണ്‍ ഗ്രൂബര്‍, ജര്‍മന്‍ ഓണററി കോണ്‍സുല്‍ സയ്യിദ് ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒകെ ഹരികൃഷ്‌ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ അജിത് കോളശേരി നന്ദിയും പറഞ്ഞു.

