ലാഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അധികാരം നിലനിര്‍ത്താന്‍ സൈന്യത്തോട് യാചിക്കുക പോലും ചെയ്തെന്നു ഭരണകക്ഷിയായ പി.എം.എല്‍-എന്‍(പാകിസ്താന് മുസ്ലിം ലീഗ്- നവാസിന്റെ വൈസ് പ്രസിഡന്റ് മറിയം നവാസ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ മകളാണ് മറിയം.ലാഹോറില്‍ നടന്ന ഒരു തൊഴിലാളി സമ്മേളനത്തിലായിരുന്നു ഇമ്രാനെതിരേയുള്ള അവരുടെ ആരോപണം.
സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ അവസാന നിമിഷംവരെ ഇമ്രാന് കഴിയുന്നതെല്ലാം ചെയ്തു. സൈന്യത്തോട് യാചിച്ചു. പിന്നീട് മുന്‍ പ്രസിഡന്റും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ കോ-ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരിയുടെ സഹായം തേടി.
അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതി തുറക്കുന്നതുവരെ തനിക്കെതിരേയുള്ള അവിശ്വാസപ്രയേത്തിനു മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ ഇമ്രാന് ശ്രമിച്ചു. എങ്കിലും അവസാനം അദ്ദേഹത്തിനു നിരാശപ്പെടേണ്ടി വന്നുവെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ 10-നാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന് ഖാന് പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായത്. ഇത്തരത്തില്‍ പുറത്താകുന്ന പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രിയാണ് അദ്ദേഹം.

