റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാസി ഗിഫ്റ്റ് സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചു

April 27, 2022 - 11:09 pm

ജില്ലയില്‍ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാനും ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് സന്ദര്‍ശിച്ചു. ജില്ലാ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ഓഫീസിലെത്തിയ ജാസി ഗിഫ്റ്റ് പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ നീരജിനെ നോക്കി കാണുകയും കൗതുകം പങ്ക് വയ്ക്കുകയും ചെയ്തു. ഒളിമ്പിക്സ് സ്വര്‍ണം നേടിയ ജാവലിന്‍ താരം നീരജ് ചോപ്രയോടുള്ള ആദരസൂചകമായാണ് ഭാഗ്യചിഹ്നമായ മുയലിന് നീരജ് എന്ന് പേര് നല്‍കിയത്.

ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ആര്‍. ഗിരീഷ്, എന്‍.ബി. ഗോപാലകൃഷ്ണന്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ സെക്രട്ടറി അമൃത് രാജ്, വോളിബോള്‍ കോച്ച് തങ്കച്ചന്‍.പി.ജോസഫ് (ക്യൂബ തങ്കച്ചന്‍), നെറ്റ്ബോള്‍ കോച്ച് ഗോഡ്സണ്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *