ചൈനീസ് പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് പൗരന്‍മാരുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി ഇന്ത്യ. രാജ്യാന്തര വ്യോമയാന സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) വിമാനക്കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി.ചൈനയിലെ സര്‍വകലാശാലകളില്‍ പഠനത്തിനു ചേര്‍ന്ന ഏതാണ് 22,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നേരിട്ടുള്ള ക്ലാസിനായി തിരികെ പോകാന്‍ െചെന അവസരമൊരുക്കിയിട്ടില്ല. ഇതിനുള്ള തിരിച്ചടിയായാണ് ഇന്ത്യന്‍ നീക്കം വിലയിരുത്തപ്പെടുന്നത്.2020-ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പഠനം താല്‍കാലികമായി ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങിയവരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുണ്ട്.പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ്‌ ചൈനയിലെ പൗരന്‍മാര്‍ക്ക് നല്‍കിയ ടൂറിസ്റ്റ് വിസകള്‍ക്ക് ഇനി ഇന്ത്യയില്‍ സാധുതയില്ലെന്ന് ഈ മാസം 20-ന് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഭൂട്ടാന്‍, മാല്‍ദ്വീവ്സ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് നിയന്ത്രണമില്ലെന്നും സര്‍ക്കുലറിലുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →