മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 21ന് കോഴിക്കോട് ബീച്ചിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ബീച്ച് ഓപ്പൺ സ്റ്റേജിൽ വൈകീട്ട് 7.30ന് ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ് സംഗീതനിശ അരങ്ങേറും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് ഫ്രീഡം സ്ക്വയറിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ‘ സംരംഭകത്വം’ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും. നാലുമണിക്ക് ഇതേ വേദിയിൽ ശശി പൂക്കാടും സംഘവും അവതരിപ്പിക്കുന്ന ജുഗൽബന്ദി ഉണ്ടായിരിക്കും.
4.30ന് ഫ്രീഡം സ്ക്വയറിൽ ‘നവോഥാന വഴികളിലൂടെ നവകേരളത്തിലേക്ക്’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. എം.എ. ബേബി, ഷംസാദ് ഹുസൈൻ, കെ.എം. അനിൽ എന്നിവർ സംസാരിക്കും.

