എല്‍ഡിഎഫ്‌ കണ്‍വീനറായി ഇ.പി.ജയരാജനെ നിയമിക്കാന്‍ തീരുമാനം

തിരുവനന്തപുരം : ഇടതുമുന്നണി കണ്‍വീനറായി മുതിര്‍ന്ന സിപിഎം നേതാവ്‌ ഇ.പി. ജയരാജനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ തീരുമാനമായി . എ.വിജയരാഘവന്‍ പോളിറ്റ്‌ ബ്യൂറോ അംഗമായ സാഹചര്യത്തിലാണ്‌ ഈ മാറ്റം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃ യോഗങ്ങളില്‍ തീരുമാനമാകും.പുത്തലത്ത്‌ ദിനേശനെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി ദേശാഭിമാനിയില്‍ നിയമിക്കുമെന്ന്‌ സൂചനകളുണ്ട്‌. പി.ശശി പകരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →