റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റവന്യൂ ജില്ലാ കലോത്സവത്തിന് ബുധനാഴ്ച തുടക്കം

April 19, 2022 - 8:48 pm

എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തിന് ഏപ്രില്‍ 20 ബുധനാഴ്ച തുടക്കമാകും. ഒരാഴ്ച നീളുന്ന കലോത്സവത്തില്‍ വിവിധ കലാ, കായിക മത്സരങ്ങള്‍ അരങ്ങേറും. ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്ക് വേണ്ടിയാണ് മത്സരങ്ങള്‍ നടത്തുന്നത്. 

ആദ്യ ദിനമായ ബുധനാഴ്ച കഥാ രചന, കവിതാ രചന,  ഉപന്യാസ രചന, പെയിന്റിങ്ങ് എന്നിവ കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടക്കും. മറ്റ് കലാമത്സരങ്ങള്‍ 26, 27 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ രണ്ടുവേദികളിലായി 17 ഇനം മത്സരങ്ങള്‍ രാവിലെ 11 മുതല്‍ നടക്കും. 

സ്‌പോര്‍ടസ് മത്സരങ്ങളില്‍ ആദ്യത്തേത് ബുധനാഴ്ച(20) ഉച്ചയ്ക്ക് രണ്ടിന് കടവന്ത്ര റീജണല്‍ സപോര്‍ട്ട്‌സ് സെന്ററില്‍ ബാഡ്മിന്റണ്‍ നടക്കും. നാളെ(21 വ്യാഴം) രാവിലെ 9 മുതല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ 100 മീറ്റര്‍ ഓട്ട മത്സരം, 400 മീറ്റര്‍ ഓട്ട മത്സരം, 400-100  റിലേ, ഷോട്ട്പുട്ട്, ലോങ്ങ് ജംപ് എന്നിവ നടക്കും. 22ന് രാവിലെ 8 മുതല്‍ കടവന്ത്ര റീജണല്‍ സപോര്‍ട്ട്‌സ് സെന്ററില്‍ ബാഡ്മിന്റണ്‍, ആം റസലിംഗ് എന്നിവ നടക്കും. 23ന് അമ്പലമേട് ബിപിസിഎല്‍ ഗ്രൗണ്ടില്‍ രാവിലെ 7 മുതല്‍ ക്രിക്കറ്റ്, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് 1500 മീറ്റര്‍ ഓട്ടം, 24ന് രാവിലെ 7.30ന് ഇടപ്പള്ളി കളിക്കളം ടര്‍ഫില്‍ ഫുട്‌ബോള്‍, 25ന് രാവിലെ 7 മുതല്‍  അമ്പലമേട് ബിപിസിഎല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍, ഉച്ചയ്ക്ക് 2 മുതല്‍ കടവന്ത്ര റീജണല്‍ സപോര്‍ട്ട്‌സ് സെന്ററില്‍ ബാഡ്മിന്റണ്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എന്നിവ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *