മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ്‌ അനനുവദിച്ച് ഇറങ്ങിയ ഉത്തരവ്‌ റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സാ ചെലവിന്‌ തുക അനുവദിച്ച ഉത്തരവ്‌ വസ്‌തുതാപരമായ പിശകിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ റദ്ദാക്കി. ചികിത്സക്കായി ചെലവഴിച്ച 29.82 ലക്ഷം രൂപ അനുവദിച്ച്‌ 2022 ഏപ്രില്‍ 13ന്‌ പൊതുഭരണ വകുപ്പ അക്കൗണ്ട്‌സ്‌ വിഭാഗം ഇറക്കിയ ഉത്തരവാണ്‌ റദ്ദാക്കിയത്‌. ജനുവരി 11 മുതല്‍ 26 വരെ മേയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണരായി നല്‍കിയ അപേക്ഷയില്‍ 29.82 ലക്ഷം രൂപ അനുവദിച്ചെന്നാണ്‌ ആദ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്‌.

തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സ തുക മാറി നല്‍കുന്നതായി കണ്ടെത്തിയാല്‍ തുക തിരിച്ചടക്കാന്‍ അപേക്ഷകന്‍ ബാധ്യസ്ഥനാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ക്രമപ്രകാരം മുഖ്യമന്ത്രിയുടെ ചികിത്സ തുകയുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കേണ്ടത്‌ മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. സ്വന്തം ചികിത്സയുടെ തുകയ്‌ക്കായി അപേക്ഷ നല്‍കിയത്‌ മുഖ്യമന്ത്രിയാണെന്നാണ്‌ ആദ്യ ഉത്തരവിലുളളത്‌. എപ്പോഴെങ്കിലും ക്രമപ്രകാരമല്ലെന്ന്‌ കണ്ടെത്തിയാല്‍ മുഖ്യമന്ത്രി തിരിച്ചടക്കേണ്ടിവരും. വസ്‌തുതാപരമായ പിഴവ്‌ ഒഴിവാക്കാനാണ്‌ തുക അനുവദിച്ച ഉത്തരവ്‌ റദ്ദാക്കുന്നത്‌. പുതിയ ഉത്തരവ്‌ വൈകാതെ ഇറങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →